അഭിനയം എന്ന കലയുടെ സാകല്യത്തെ അതിന്‍റെ ഏറ്റവും ശുദ്ധവും ഗംഭീരവും ആയ തലത്തില്‍ ഉള്‍ക്കാഴ്ചയോടെ മലയാളിക്ക് മുന്‍പില്‍ നിവര്‍ത്തിവെച്ച ഗോപി ഒന്നാമതായും രണ്ടാമതായും നടന്‍ ആയിരുന്നു. നാടകത്തിലും സിനിമയിലും അഭിനയിച്ചപ്പോഴും സംവിധായകനും നാടക-സിനിമപ്രവര്‍ത്തകനും പുസ്തകരചയിതാവും ആയപ്പോഴും ഗോപി എന്ന അഭിനേതാവിന്‍റെ സ്വത്വം പൂര്‍ണതയോടെ നിറഞ്ഞുനിന്നു. തീര്‍ച്ചയായും, ഗോപിയെ കൂടാതെ മലയാളിയുടെ ചലച്ചിത്ര - നാടകാനുഭവങ്ങള്‍ എത്ര ശുഷ്കം ആയേനെ എന്ന ആലോചനയ്ക്കൊപ്പം തന്നെ പ്രസക്തമാണ് ഈ നടന്‍റെ താരസ്വത്വം മലയാളിയുടെ സാമൂഹ്യസ്വത്വത്തെ ഒരു കാലത്ത് എങ്ങനെ സ്വാധീനിച്ചു എന്നതും. ഇത്തരം ഗൌരവമായ ആലോചനകളുടെ ഇടം സ്ഥാപിച്ച ശേഷം തന്നെയാണ് ഗോപി അരങ്ങൊഴിഞ്ഞത്. ഗോപിയുടെ സ്മരണയ്ക്ക് മുന്‍പില്‍ ഡക്കലോഗിന്‍റെ ആദരാജ്ഞലികൾ.
Tuesday, January 29, 2008
Subscribe to:
Post Comments (Atom)
1 comment:
എന്റെയും ആദരാഞ്ചലികള്‍...
Post a Comment