Thursday, April 01, 2010

ശരത്ചന്ദ്രന് ആദരാഞ്ജലികള്

കൃത്യമായ നിലപാടുകളോടെ സൌഹൃദത്തിന്റെ വലിയ എടുപ്പുകള് പണിതുയര്ത്തുമ്പോഴും ശരത് ലഘുവായ, സമരോത്സുകമല്ലാത്ത തമാശകളില് അഭിരമിച്ചിരുന്നില്ല. എന്നിട്ടും ശരത്തിന്റെ മരണവാര്ത്ത കുറച്ചുനേരമെങ്കിലും ഏപ്രില് 1 ല് സംഭവിക്കാവുന്ന ഒരു പതിവ് പ്രചരണമായി സംശയിക്കപ്പെട്ടു. പെട്ടെന്നു തന്നെ ആ വാര്ത്ത സത്യമെന്ന് ഉറപ്പുവരുത്തപ്പെട്ടു.

സി. ഡി – ഡി. വി. ഡി കാലത്തിനുമുമ്പുതന്നെ സിനിമകള് വി. എച്ച്. എസ് കാസറ്റുകളായി ശേഖരിച്ച് സ്വന്തം എല്. സി. ഡി പ്രൊജക്ടറുമായി ശരത് യാത്രയാരംഭിച്ചു. പിന്നീട്, സ്വന്തം ഡോക്യുമെന്ററികളും അവയ്ക്കാധാരമായ സമരഭൂമികളും, ഡോക്യുമെന്റികളുടെ മാധ്യമഗൌരവം മലയാളിയെ ബോധ്യപ്പെടുത്തിയ പാക്കേജുകളും മലയാളം സബ് ടൈറ്റ്ലിങ്ങും അടക്കമുള്ള പ്രവര്ത്തനങ്ങള്... അച്ചടക്കമുള്ള അരാജകവാദികളില് നിന്ന് വ്യത്യസ്തമായി അയാള് എന്നും ഉണര്ന്നുതന്നെ ഇരുന്നു.

ശരത്തിന്റെ യാത്രകള്ക്ക് അനേകം തവണ മണ്ണാര്ക്കാടും ഡെക്കലോഗും ഇടത്താവളമായി. 1999 ലെ ഫിലിം സൌത്ത് ഏഷ്യ മേള മുതല് 2007 ല് മയിലമ്മ അനുസ്മരണം വരെ. പ്ലാച്ചിമട സമരത്തെക്കുറിച്ചുള്ള ആദ്യരചന കയ്പുനീര് മണ്ണാര്ക്കാട്ട് അനേകം ഗ്രാമങ്ങളില് പ്രദര്ശിപ്പിച്ചു. പാത്രക്കടവായി സൈലന്റ് വാലിയുടെ രണ്ടാം വരവില് ശരത്തിന് ചിത്രീകരിക്കാനായി ജനപ്രതിനിധികളും രാഷ്ട്രീയക്കാരും സ്വതന്ത്രമായി പ്രതികരിക്കുന്ന ഒരവസരം ഞങ്ങള് ഒരുക്കി. മയിലമ്മ അനുസ്മരണച്ചടങ്ങില് ഒരായിരം ദിനങ്ങളും ഒരു സ്വപനവും പ്രദര്ശിപ്പിച്ചതിനൊപ്പം ഡെക്കലോഗിന്റെ വാര്ത്താപത്രിക സുവര്ണ്ണരേഖ ശരത് പ്രകാശനം ചെയ്തു.

നിലപാടുകളുടെയും വാക്കുകളുടെയും പ്രവര്ത്തനങ്ങളുടെയും മൂര്ച്ചയായാണ് ശരത് നമുക്കിടയില് തുടര്ന്നും ജീവിക്കുക.

3 comments:

aniljose said...

Request proper follow up of work done by Sarathchandran.

aniljose said...

Joining the memory of all those who were in the mind of Sarath, when he was with us.

ഹരിദാസന്‍ said...

ini ee mazhuvaru thadayum
kanavilekkaru pookum
.....